വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കിയതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
മൂടാടി :വളരെക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കിയ അധികാരികളുടെ ഉത്തരവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. കോവിഡിന് മുമ്പേ ഓടിയ ട്രെയിനുകൾ പുന:സ്ഥാപിക്കാതെ സ്റ്റേഷൻ നിശ്ചലമാക്കിയതാണ് വരുമാന നഷ്ടം ഉണ്ടാകാൻ കാരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ പറഞ്ഞു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എം .പി ശിവാനന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷഫീഖ് പുത്തലത്ത്,പാർട്ടി പ്രവർത്തകരായ കെ.സത്യൻ, എൻ .വി. എം സത്യൻ, രജീഷ് മാണിക്കോത്ത്, ചേനോത്ത് ഭാസ്കരൻ, ടി എം .കെ അരവിന്ദൻ, പി. വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ഉത്തരവ് എത്രയും പെട്ടെന്ന് റദ്ദാക്കുന്നില്ലെങ്കിൽ പൂർവാധികം ശക്തിയോടെ ജനകീയ പ്രക്ഷോഭം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

