കീഴരിയൂരിൽ എം.എം. രമേശൻ മാസ്റ്റർക്കും എം.പി. വിനോദനും യാത്രയയപ്പ് നൽകി
കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെന്ററിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശശി പാറോളി അദ്ധ്യക്ഷനായി

കീഴരിയൂർ: 28 വർഷത്തെ അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച എം.എം. രമേശൻ മാസ്റ്റർക്കും 23 വർഷത്തെ പ്രവർത്തനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച എൻ.ജി.ഒ. പ്രവർത്തകൻ എം.പി. വിനോദനും കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെന്റർ യാത്രയപ്പ് നൽകി. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും സ്റ്റഡി സെന്റർ പ്രസിഡന്റുമായ ശശി പാറോളി അദ്ധ്യക്ഷനായി.
യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ കെ.കെ. ദാസൻ, എം.കെ. സുരേഷ് ബാബു, മണ്ഡലം ഭാരവാഹികളായ കെ.എം. വേലായുധൻ, വിശ്വൻ കൊളപ്പേരി, നെല്ലാടി ശിവാനന്ദൻ, കെ. സുരേന്ദ്രൻ, ഷാജി പി.ടി., കെ.കെ. വിജയൻ, ടി.പി. യൂസഫ്, പി.എം. സാബു, മനോജൻ പി., ബാലകൃഷ്ണൻ എം.പി., എടക്കുളം കണ്ടി ദാസൻ എന്നിവർ സംസാരിച്ചു.