26 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ടി.പി. ബാലകൃഷ്ണന് ചേമഞ്ചേരിയിലെ പൗരാവലിയുടെ സ്വീകരണം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: ഇരുപത്തിയാറ് വർഷക്കാലം ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്കൂൾ ജീവനക്കാരനായി മെയ് 31 ന് വിരമിക്കുന്ന ചെറുവണ്ണൂർ സ്വദേശി ടി.പി. ബാലകൃഷ്ണന് ചേമഞ്ചേരിയിലെ പൗരാവലിയുടെ നേതൃത്വത്തിൽ അഭിലാഷ് കോർണറിൽ വെച്ച് പ്രൗഢ ഗംഭീരമായ യാത്രയയപ്പ് നൽകി. സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അദ്ധ്യക്ഷനായി.
അകാലത്തിൽ വിട്ടുപിരിഞ്ഞ ഇ. ഷിബു കുമാറിൻ്റെയും വി.ടി. വികാസിൻ്റെയും ഓർമ്മക്കായി പണിത ഓപ്പൺ സ്റ്റേജ് വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ നാടിന് സമർപ്പിച്ചു. നാടൻപാട്ട് കലാകാരൻ ചൂട്ട് മോഹനൻ മുഖ്യാതിഥിയായി വി ടി. വിനോദ് ഉപഹാരം സമർപ്പണം നടത്തി. ഇ. ഗംഗാധരൻ, ഇ. ശ്രീധരൻ എന്നിവർ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർമാരായ സജിത ഷെറി, ഗീത മുല്ലോളി എന്നിവരും രാഷ്ട്രീയ കക്ഷി പ്രവർത്തകരായ എ.പി. ബിജു, മാലതി കക്കാട്ട്, സജീവ് കുമാർ, ജനാർദ്ദനൻ വി.കെ., ഒപ്പം റസിഡൻ്റ്സ് അസോസിയേഷന് വേണ്ടി സജികുമാർ, കൂട്ടം റസിഡൻ്റ്സ് അസോസിയേഷന് വേണ്ടി സന്ദീപ് കുമാർ ഉമ്മഞ്ചേരി എന്നിവരും സംസാരിച്ചു.
ടി.പി. ബാലകൃഷ്ണൻ മറുമൊഴിയും സ്വാഗത സംഘം കൺവീനർ മനോജ് കുമാർ കെ.കെ. സ്വാഗതവും കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും രാജീവ് മേമുണ്ടയുടെ മാജിക് ഷോയും അരങ്ങേറി.