നൊച്ചാട് ഫിനിക്സ് ലൈബ്രറിയിൽ വായന കളരി വർണ്ണ കൂടാരം ക്യാമ്പ് സമാപിച്ചു
സമാപന പരിപാടി വാർഡ് മെമ്പർ പി.എം. രജീഷ് ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ലൈബ്രറി കൗൺസിൽ വർണ്ണ കൂടാരം - 2025ന്റെ ഭാഗമായി നൊച്ചാട് ഫിനിക്സ് ലൈബ്രറി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വായന കളരി മെയ് 23 മുതൽ 30 വരെ 8 ദിവസങ്ങളിലായി വിവിധ വിഷയങ്ങള അധികരിച്ച് പ്രഗൽഭ വ്യക്തിത്വങ്ങൾ ക്ലാസ് നയിച്ചു. 23 ന് 13-ാം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.
'ആട്ടോം പാട്ടും' എന്ന പരിപാടിയിൽ പി. ബിന്ദു, 24 ന് കുട്ടികളുടെ മന:ശാസ്ത്രം, അഞ്ജലി സമരം, 25 ന് കളിയാണ് ലഹരി ടി.കെ. മുഹമ്മദലി, 26 ന് സിനിമ - സംവിധാനം, തിരക്കഥ, അഭിനയം അരുൺ കുമാർ കാലിക്കറ്റ്, 27ന് 'സാഹിത്യം - അറിവിന്റെ അശ്വമേധം' പി.കെ. സുരേഷ്, 28 ന് 'നാടകം - അഭിനയം, സംവിധാനം' എം.കെ. പ്രകാശൻ എന്നിവർ ക്ലാസ് നയിച്ചു.
29 ന് സമാപന പരിപാടി 15-ാം വാർഡ് മെമ്പർ പി.എം. രജീഷ് ഉദ്ഘാടനം ചെയ്തു. ടി.എം. കുഞ്ഞിക്കണ്ണൻ, വി.എം. സുധീഷ്, സുബിൻ എ.കെ., അഖിൽ എൻ.കെ. എന്നിവർ സംസാരിച്ചു. തുടർന്ന് കളിക്കുട്ടം എന്ന പരിപാടിയിൽ അനിൽ മലയിൽ ക്ലാസ്സെടുത്തു. കൂടാതെ. എൽ.എസ്.എസ്., യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെ മൊമന്റോ നൽകി അനുമോദിച്ചു.