headerlogo
local

ചെറുവണ്ണൂരിൽ ദുരന്ത നിവാരണ സമിതിക്ക് പരിശീലനം നൽകി

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ പരിശീലനത്തിന് നേതൃത്വം നൽകി

 ചെറുവണ്ണൂരിൽ ദുരന്ത നിവാരണ സമിതിക്ക് പരിശീലനം നൽകി
avatar image

NDR News

01 Jun 2025 08:55 PM

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കാലവർഷ അപകട സാധ്യതകൾ പ്രതിരോധിക്കുന്നതിനായി  ദുരന്തനിവാരണ സമിതി രൂപീകരിച്ചു. മഴ ശക്തമാകുമ്പോൾ  അപകടസാധ്യതയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ മൂന്ന് ടീമുകൾ അവശ്യഘട്ടങ്ങളിൽ പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്ന രൂപത്തിലാണ് രൂപീകരിച്ചിരിക്കുന്നത്. 

      പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ബോധവൽക്കരണ ക്ലാസ് നൽകി. വിവിധതരം റോപ്പ് റസ്ക്യൂ പ്രവർത്തനങ്ങളിലും പരിശീലനവും നൽകി. മറ്റു ഗാർഹിക അപകടങ്ങളെക്കുറിച്ചും അഗ്നി പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഗ്യാസ് ലീക്ക് ഉണ്ടായാൽ സ്വീകരിക്കേണ്ടതായ സുരക്ഷാ മാർഗ്ഗങ്ങളും മുൻകരുതലകളും വിശദമാക്കി. ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നൽകി.

     ചടങ്ങിൽ വില്ലേജ് ഓഫീസർ പ്രകാശൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്‌ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. മോനിഷ, എ.കെ. ഉമ്മർ, ആർ.പി. ഷോഭിഷ്, എ. ബാലകൃഷ്ണൻ, കെ.എം. ബിജിഷ, ഇ.ടി. ഷൈജ എന്നിവർ സംബന്ധിച്ചു.

NDR News
01 Jun 2025 08:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents