പെരുന്നാൾ പുതുവസ്ത്ര വിതരണം
ഡോ.ആഷ്മി ബക്കർ ഉദ്ഘാടനം ചെയ്തു.

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധനർക്കുള്ള പെരുന്നാൾ പുതു വസ്ത്രവും സാമ്പത്തിക സഹായം വിതരണം ചെയ്തു. ഡോ.ആഷ്മി ബക്കർ ഉദ്ഘാടനം ചെയ്തു.
കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കൺവീനർ കെ.പി മജീദ് മുഖ്യപ്രഭാഷണം നടത്തി. എ.പി കോയ,കോയ മക്കടോൽ, എൻ.പി അബ്ദുറസാഖ്, ബുഷറ ജാബിർ,റുബീന,വിജില, അബ്ദുൽ അസീസ് സംസാരിച്ചു. സെക്രട്ടറി റീജ കക്കോടി സ്വാഗതവും കോയ ചേളന്നൂർ നന്ദിയും പറഞ്ഞു.