വെള്ളിയൂരിൽ കാരുണ്യ റിലീഫ് കമ്മറ്റിയുടെ മെറിറ്റ് അവാർഡ് വിതരണം
കുറ്റ്യാടി സർക്കിൾ ഇൻസ്പക്ടർ എസ്.ബി. കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു
നൊച്ചാട്: വെള്ളിയൂരിൽ കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ മെറിറ്റ് അവാർഡ് വിതരണവും സ്നേഹാദരവും നടന്നു. വെള്ളിയൂർ പ്രദേശത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്., മദ്രസ പൊതു പരീക്ഷയിലെ ഉന്നത വിജയികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കുറ്റ്യാടി സർക്കിൾ ഇൻസ്പക്ടർ എസ്.ബി. കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡൻ്റ് എം.കെ. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.
കുറ്റാന്വേഷണ മികവിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹൊണർ അവാർഡ് നേടിയ കൈലാസ് നാഥിന് മഹല്ല് പ്രസിഡൻ്റ് പി. ഇമ്പിച്ചി മമ്മു സ്നേഹാദരം നൽകി. ഫൈൻ ഗോൾഡ് പി.ആർ.ഒ. കെ. സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മഹല്ല് ഖത്തീബ് സഈദ് സാലിം വാഫി ഹൈതമി അനുമോദന സന്ദേശം നൽകി.
കാരുണ്യ ജനറൽ സെക്രട്ടറി വി.എം. അഷറഫ്, കെ.സി. മജീദ്, ഇ.ടി. ഹമീദ്, കെ.ടി. അസ്സൻ, വി.പി. ഇസ്മായിൽ, വി.പി. നസിർ, എടക്കോട്ട് കുഞ്ഞി മൊയ്തി, ഭാസ്കരൻ പന്ന്യാംകോട, കെ.ഇ.കെ. ഫൈസൽ, ഗോപിക ജ്യോതി, ശിവാനി എസ്.ബി., ആദില വി.എം. എന്നിവർ സംസാരിച്ചു. പ്രദേശത്തെ പ്രതിഭകളായ 65 വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അവാർഡ് നൽകിയത്.

