headerlogo
local

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗനവാടി പ്രവേശനോത്സവം ആഘോഷമായി

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു

 ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗനവാടി പ്രവേശനോത്സവം ആഘോഷമായി
avatar image

NDR News

03 Jun 2025 08:17 PM

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗനവാടി പ്രവേശനോത്സവം എഴാം വാർഡിലെ ആയോൽപ്പടി അംഗനവാടിയിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രസ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ എ. ബാലകൃഷ്ണൻ സ്വഗതവും നാരായണി നന്ദിയും പറഞ്ഞു.

       മെമ്പർമാരായ എ.കെ. ഉമ്മർ, ആർ.പി. ഷോഭിഷ്, എം.എം. രഘുനാഥ്, സുബൈദ ഇ.കെ., കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഹസന, വി. കുഞ്ഞിക്കേളപ്പൻ, ടി.പി. ബാലകൃഷ്ണൻ, മാലതി, അഞ്ജിത പി.കെ., നിധീഷ് ചെറുമ്പാത്ത് എന്നിവർ സംസാരിച്ചു.

NDR News
03 Jun 2025 08:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents