headerlogo
local

പതിനഞ്ച് പതിറ്റാണ്ടിന്റെ ചരിത്ര മധുരവുമായി കണ്ണംകുളം എ.എൽ.പി.സ്കൂൾ

പ്രവേശനോത്സവം മുൻസിപ്പൽ കൗൺസിലർ റസാഖ് എ.പി ഉദ്ഘാടനം ചെയ്തു.

 പതിനഞ്ച് പതിറ്റാണ്ടിന്റെ ചരിത്ര മധുരവുമായി കണ്ണംകുളം എ.എൽ.പി.സ്കൂൾ
avatar image

NDR News

03 Jun 2025 07:06 PM

  പയ്യോളി:പതിനഞ്ച് പതിറ്റാണ്ട് മുമ്പ് കൊച്ചുകൊച്ചു സൗകര്യങ്ങളുമായി തുടങ്ങി,പയ്യെ പയ്യെ വളർന്ന് പന്തലിച്ച കണ്ണംകുളം എ .എൽ .പി സ്കൂൾ ഇന്ന് നിറവിന്റെ പ്രകാശത്തിലാണ്. പയ്യോളി രണ്ടാം ഗേറ്റ് റോഡിന്റെ പാർശ്വ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ലഹരി വിരുദ്ധ ഗാനത്തോടെ, കുഞ്ഞുങ്ങളുടെ ആഹ്ലാദ തിമിർപ്പോടെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ഒന്നായി.

  മുൻസിപ്പൽ കൗൺസിലർ റസാഖ് എ.പി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് രന്യ അധ്യക്ഷത വഹിച്ചു.

  ഹെഡ്മാസ്റ്റർ സുഭാഷ് ,സതീശൻ, മാനേജർ രമേശൻ , മുനീറ, ഗോപിനാഥ് സി .പി ,സുബൈർ എടവലത്ത്, രജീഷ് .പി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടി കളും അരങ്ങേറി.

NDR News
03 Jun 2025 07:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents