headerlogo
local

റിട്ട. സബ് ഇൻസ്പെക്ടർ കെ.വി. അബ്ദുള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

നൊച്ചാട് പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു

 റിട്ട. സബ് ഇൻസ്പെക്ടർ കെ.വി. അബ്ദുള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
avatar image

NDR News

04 Jun 2025 10:22 PM

നൊച്ചാട്: കഴിഞ്ഞ ദിവസം ചാത്തോത്ത് താഴെ അന്തരിച്ച ജീവകാരുണ്യ പ്രവർത്തകനും സി.പി.എം. ചാത്തോത്ത് താഴെ ഈസ്റ്റ് ബ്രാഞ്ച് മെമ്പറും റിട്ട. സബ് ഇൻസ്പെക്ടറുമായ കെ.വി. അബ്ദുള്ളയുടെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന സർവ്വകക്ഷി അനുശോചന യോഗം നടത്തി. നൊച്ചാട് പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സനില ചെറുവെറ്റ അദ്ധ്യക്ഷയായി. 

      നൊച്ചാട് സൗത്ത് സി.പി.എം. ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ പ്രഭാ ശങ്കർ, കെ.പി പി.എ. ഭാരവാഹി പീതാംബരൻ വി.സി., കെ. കുഞ്ഞിരാമൻ, ടി. കുഞ്ഞമ്മത്, ചന്ദ്രൻ തേലക്കര, ടി.കെ. അസ്സയിനാർ, സുരാജ് പി, രാധ, ശ്രാവണി, കെ.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഖിൽ എൻ.കെ. സ്വാഗതവും, ടി.എം. ശിവാനന്ദൻ നന്ദിയും പറഞ്ഞു.

NDR News
04 Jun 2025 10:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents