മേപ്പയൂരിൽ റേഷൻ വ്യാപാരി സംഗമവും പ്രതിഭാസംഗമവും നടത്തി
എ.കെ.ആർ.ആർ.ഡി.എ. കൊയിലാണ്ടി താലൂക് ട്രഷറർ മാലേരി മൊയ്തു ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മേപ്പയൂർ ഫർക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരി സംഗമവും ഈ വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. എ.കെ.ആർ.ആർ.ഡി.എ. കൊയിലാണ്ടി താലൂക് ട്രഷറർ മാലേരി മൊയ്തു ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ റേഷൻ ഇൻസ്‌പെക്ടർ ശ്രീനിവാസൻ പുളിയുള്ളതിൽ മുഖ്യാതിഥിയായി. ചടങ്ങിൽ ഫർക്ക ചെയർമാൻ എ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ടി. സുഗതൻ, പി. ജാഫർ, വേണുഗോപാൽ, ലതീഷ്, മോളി പി.എം., സുധാകരൻ രാമചന്ദ്രൻ കൽപ്പത്തൂർ, ദേവാനന്ദ് ടി.എം., ഉന്നത വിജയികളായ ധനജ്ഞവ് എസ്. വാസ്, ആദിത്യ എ.എൻ., അമാന എൻ.എസ്., ഐഹാ ജാഫർ എന്നിവർ സംസാരിച്ചു.

