കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
കാഞ്ഞിക്കാവ് ഭാസ്ക്കരൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.പി. ശ്യാമളവല്ലി വൃക്ഷ തൈ നട്ടു. തുടർന്ന് നടന്ന ചടങ്ങിൽ കെ.പി. ശ്യാമളവല്ലി അദ്ധ്യക്ഷയായി.
കാഞ്ഞിക്കാവ് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. വി.കെ. വസന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. മണോളി ഇബ്രാഹിം, പി. നാരായണൻ നായർ, കെ. മൊയ്തു, കെ. രമേശൻ, എം.കെ. കോയക്കുട്ടി, പി.വി. ശാന്ത, വി.കെ. വീരാൻകുട്ടി, ശശി കോലാത്ത് എന്നിവർ സംസാരിച്ചു.