headerlogo
local

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി
avatar image

NDR News

05 Jun 2025 01:10 PM

കാപ്പാട്: പ്രകൃതിയോടുള്ള കടപ്പാടുകൾ ഓർമ്മപ്പെടുത്തുന്നതിനും, വനനശീകരണം ജലമലിനീകരണം, വായു മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം കാമ്പയിൽ ആരംഭിച്ചു. 'പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക' എന്നതാണ് ഈ വർഷത്തെ സന്ദേശം.

      കാപ്പാട് ബീച്ച് ബ്ലൂഫ്ലാഗ് പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.പി. മൊയ്തീൻ കോയ അദ്ധ്യക്ഷനായി. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് നല്ലൊരു ഭൂമിയെ പുനസൃഷ്ടിക്കാനുള്ള പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് മെമ്പർ ഷെരീഫ് ചൊല്ലിക്കൊടുത്തു. ബ്ലൂഫ്ലാഗ് പാർക്ക് മാനേജർ എം. ഗിരീഷ് ബാബു, ഫസ്റ്റ് എയ്ഡ് അറ്റെന്റർ ടി.വി. ഓമന, ബി. രഞ്ജിത്ത് മഹാരാഷ്ട്ര എന്നിവർ സംസാരിച്ചു.

NDR News
05 Jun 2025 01:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents