അസറ്റ് ഈദ് സംഗമം
ഈദ് സംഗമം കേരള സ്റ്റേറ്റ് സ്കൗട്ട് കമ്മീഷണർ ബാലചന്ദ്രൻ പാറ ച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ കടിയങ്ങാട് അസറ്റ് വായനാമറ്റത്ത് സംഘടിപ്പിച്ച ഈദ് സംഗമം കേരള സ്റ്റേറ്റ് സ്കൗട്ട് കമ്മീഷണർ ബാലചന്ദ്രൻ പാറ ച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു.
വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ചിത്രരാജൻ, കല്ലൂർ മുഹമ്മദലി,കെ ടി അബ്ദുല്ലത്തീഫ്, അസീസ് നരിക്കില്ല കണ്ടി,എപി അസീസ്, സി എച്ച് സനൂപ്, കണാരൻ ചാരുത, എം പി കെ അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ സി എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് കവിതാ മാത്യു, എ പ്രദീപൻ,വി ബി രാജേഷ്,സൗഫി താഴെ കണ്ടി, സൗദ റഷീദ്, വി കെ മൊയ്തു, സജീവൻ കൈതക്കൽ, സി എച്ച് രാജീവൻ, സി എച്ച് അബ്ദുള്ള, ടി പി മുഹമ്മദ് സംസാരിച്ചു, വി സി ഷാജി, രതീപ് പാലേരി, നൗഷാദ് തൈക്കണ്ടി തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചുജനൽ അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും ചിത്രരാജൻ നന്ദിയും പറഞ്ഞു.