ചെറുവണ്ണൂരിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കുള്ള സഹായ ഉപകരണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അദ്ധ്യക്ഷത വഹിച്ചു. 380513 രൂപ ചിലവഴിച്ച് 28 ഗുണഭോക്താക്കൾക്കായി ഹിയറിങ് എയ്ഡ്, റിക്ലൈനിംഗ് വീൽ ചെയർ, ഫോൾഡിങ് വാക്കർ എന്നിവ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. മോനിഷ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ. രാഘവൻ, വാർഡ് മെമ്പർമാരായ ബാലകൃഷ്ണൻ, എ.കെ. ഉമ്മർ, സുബൈദ ഇ.കെ., രഘുനാഥ്, പ്രവിത വി.പി., ഷൈജ ഇ.ടി., ഐ.സി.ഡി.എസ്. സൂപ്പർവൈസർ നീതു വർഗ്ഗീസ്, ഹസ്ന ഇ. എന്നിവർ പങ്കെടുത്തു.