ചെറുവണ്ണൂരിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു

ചെറുവണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വംഭരൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി.വി. രാജീവൻ, വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.ആർ. രാഘവൻ, മോനിഷ പി., ശ്രീഷ ഗണേശൻ, മറ്റ് ജനപ്രതിനിധികൾ, പദ്ധതിയുടെ കമ്മ്യൂണിറ്റി അംബാസഡർ അഞ്ജിത, റിസോഴ്സ് പേഴ്സണ്മാ ർ, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പ്രേരക് അശോകൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.