നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടന കർമ്മം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

കീഴരിയൂർ: 27.47 കോടി രൂപ ചെലവിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി. ബൈജു, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല, നഗരസഭ ഉപാദ്ധ്യക്ഷൻ കെ. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. സുനിൽ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.കെ. അജിത്, മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ. ദാസൻ, ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, നഗരസഭ കൗൺസിലർ ലിൻസി ഒരക്കാട്ടുപുറത്ത്, ബ്ലോക്ക് അംഗം സുനിത ബാബു, പഞ്ചായത്തംഗങ്ങളായ അൽസരാഗ, കെ.സി. രാജൻ, സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, സി.പി.എം. എരിയ കമ്മിറ്റി അംഗം പി.കെ. ബാബു, അഡ്വ. സുനിൽ മോഹൻ, മുരളീധരൻ തേരോത്ത്, കെ.കെ. വൈശാഖ്, കെ. രമേശൻ, വി.പി. ഇബ്രാഹിംകുട്ടി, ടി.യു. സൈനുദ്ദീൻ, ടി.കെ വിജയൻ, ടി. സുരേഷ് ബാബു, കെ.ടി. ചന്ദ്രൻ, എടത്തിൽ ബാലകൃഷ്ണൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. രജിന എന്നിവർ പ്രസംഗിച്ചു.
കേരള റോഡ് ഫണ്ട് ബോർഡിനാണ് നടേരിക്കടവ് പാലം നിർമാണത്തിന്റെ മേൽനോട്ട ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാർ എടുത്തത്.