നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി
ദുരിത നിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് അപകടകരമായ നിലയിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. നടുവണ്ണൂർ പഞ്ചായത്ത് ദുരിത നിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.
പി.കെ. ദിനേഷൻ, ഷൈജു തുരുത്തിയിൽ, എം.എൻ. ദീപേഷ്, രാജൻ കമ്മങ്ങാട്ട്, പി.കെ. അനിൽകുമാർ, സലാം കിഴിക്കോട്ട് കടവ്, ബിജേഷ് കാട്ടുപുതിയോട്ടിൽ, രവി കൊടോളി, ശരത്ത് കിഴക്കേടത്ത് എന്നിവർ നേതൃത്വം നൽകി.