പ്രവാസി കാരയാട് അനുമോദനം സംഘടിപ്പിച്ചു
പ്രവാസി കാരയാട് പ്രസിഡൻ്റ് അബ്ദുൽ സലാം തറമ്മൽ അദ്ധ്യക്ഷത വഹിച്ചു

കാരയാട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസി കാരയാടിന്റെ അംഗങ്ങളുടെ മക്കാളായ വിദ്യർത്ഥികളെ പ്രവാസി കാരയാടിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രവാസി കാരയാട് പ്രസിഡൻ്റ് അബ്ദുൽ സലാം തറമ്മൽ അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് താപ്പള്ളി, മുനീർ മണിക്കോത്ത് കെ.ടി. അബ്ദുള്ള, രതീഷ് ടി.കെ., സന്തോഷ് ഇ.പി. എന്നിവർ സംസാരിച്ചു. യൂസഫ് കുറ്റിക്കണ്ടി സ്വാഗതവും മനോജ് പൊയിലങ്ങൽ നന്ദിയും പറഞ്ഞു അനുമോദനത്തിന് വിദ്യാർത്ഥികളും നന്ദി രേഖപ്പെടുത്തി.