headerlogo
local

പൊതുവിദ്യാലയത്തിന് മാതൃകയായ നീറ്റ് കേരള റാങ്ക് വിജയിക്ക് സ്നേഹാദരം

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.

 പൊതുവിദ്യാലയത്തിന് മാതൃകയായ നീറ്റ് കേരള റാങ്ക് വിജയിക്ക് സ്നേഹാദരം
avatar image

NDR News

18 Jun 2025 07:56 PM

 പേരാമ്പ്ര:അഖിലേന്ത്യ നീറ്റ് എൻട്രസ് പരീക്ഷയിൽ  കേരളത്തിൽ ഒന്നാം റാങ്ക് ലഭിച്ച ദീപ്നിയ ഡി.പി.യെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി സ്നേഹാദരം നൽകി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.

  ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ..സജീവൻ അധ്യക്ഷത വഹിച്ചു. ബി.പി സി.കെ. ഷാജിമ,വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, ഇ.കെ. സുരേഷ്, ബി.ബി. ബിനീഷ്, ജി. എസ്. സുജിന,ജി.കെ. അനീഷ് പി.എം. ശ്രീജീത്ത്,ജിതേഷ് പുലരി , ഇ .ഷാഹി, വി.കെ. സൗമ്യ, വേണുഗോപാൽ പേരാമ്പ്ര, കെ. സരിത, ഇന്ദുജ കെ. എന്നിവർ സംസാരിച്ചു.

  ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും വാർഷിക സംഗമത്തിൽ വിദ്യാരംഗം കോഡിനേറ്റർമാർ പങ്കെടുത്തു. "എം.ടി. അക്ഷരോത്സവ "മാണ് തനത് പദ്ധതിയായി ഈ വർഷം ഉപജില്ലയിൽ നടപ്പാക്കുന്നത്.

NDR News
18 Jun 2025 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents