ലഹരിക്കെതിരെ മനുഷ്യ ചങ്ങലയിൽ അണിനിരക്കും; വ്യാപാരി വ്യസായി ഏകോപന സമിതി
വാർഷിക ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻ്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ലഹരിക്കെതിരെ ജൂൺ 24ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ വ്യാപാരികളും കണ്ണികളാവാൻ വ്യാപാരി വ്യസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന വാർഷിക യോഗം ജില്ലാ പ്രസിഡൻ്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. സുമേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൽ ഖാദർ മാതപ്പള്ളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പാരഗൺ അവാർഡ് നേടിയ ശാന്തൻ മുണ്ടോത്ത്, പ്ലസ് ടു, എസ്.എസ്.എൽ.സി., എൽ.എസ്.എസ്., യു.എസ്.എസ്. എന്നിവയിൽ ഉന്നത വിജയികളെയും യോഗത്തിൽ അനുമോദിച്ചു. ജില്ലാ സെക്രടറി രാജൻ കാന്തപുരം, ജില്ലാ കമ്മിറ്റി അംഗം വി.കെ. കാദർ, മണ്ഡലം സെക്രട്ടറി ഗിരീഷ് ഗാലക്സി, കെ. സോമൻ എന്നിവർ സംസാരിച്ചു.