headerlogo
local

ഉള്ളിയേരി പബ്ലിക് ലൈബ്രറിയിൽശുചീകരണ പ്രവർത്തനം നടത്തി

സേവാഭാരതി പഞ്ചായത്ത് സമിതി രക്ഷാധികാരി  കെ ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 ഉള്ളിയേരി പബ്ലിക് ലൈബ്രറിയിൽശുചീകരണ പ്രവർത്തനം നടത്തി
avatar image

NDR News

19 Jun 2025 08:14 PM

  ഉള്ളിയേരി:വായന ദിനത്തിന് മുന്നോടിയായി സേവാഭാരതി ഉള്ളിയേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഉള്ളിയേരി പബ്ലിക് ലൈബ്രറിയിൽ പെയിൻറിങ് പ്രവർത്തിയും പരിസര ശുചീകരണവും നടത്തി .

 സേവാഭാരതി പഞ്ചായത്ത് സമിതി രക്ഷാധികാരി  കെ ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ ടി സത്യൻ സ്വാഗതം പറഞ്ഞു.വി എം ഭാസ്കരൻ, രമേശൻ നമ്പൂതിരി,സൗമ്യ രാജു, സിനി പുരുഷു.ശ്രീജ, സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രവർത്തകർ ഈ സേവന പ്രവർത്തനത്തിന്റെ ഭാഗമായി.

NDR News
19 Jun 2025 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents