പി എച്ച് അബ്ദുള്ള മാസ്റ്ററുടെ ഓർമ്മ പുസ്തകം; 'സഹനം വഴി ഇരുട്ടകറ്റിയ ഒരാൾ ' യുവ എഴുത്തുകാരി സൗദാ റഷീദ് പ്രകാശനം ചെയ്തു
യുവ കവിയത്രി സൗദ റഷീദ് ലൈബ്രേറിയൻ എ.സുനിതയ്ക്ക് പുസ്തകം കൈമാറി ഉദ്ഘടനം നിർവ്വഹിച്ചു.

പേരാമ്പ്ര :വായന ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച അക്ഷര സ്മൃതി പദ്ധതിയുടെ ഭാഗമായി പി എച്ച് അബ്ദുള്ള മാസ്റ്ററുടെ ഓർമ പുസ്തകം ‘സഹനം വഴി ഇരുട്ടകറ്റിയ ഒരാൾ ’ എന്ന പുസ്തകം പേരാമ്പ്ര പബ്ലിക് ലൈബ്രറി യിൽ മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ യുവ കവിയത്രി സൗദ റഷീദ് ലൈബ്രേറിയൻ എ.സുനിതയ്ക്ക് പുസ്തകം കൈമാറി ഉദ്ഘടനം നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാൻ മണ്ണാറത്ത് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടി വി. എം. അഷ്റഫ് , ചാപ്റ്റർ പ്രസിഡണ്ട് കെ.കെ. അബൂബക്കർ , എൻ.കെ. മുസ്തഫ,മജീദ് ഡീലക്സ്, കെ.ടി. കെ. റഷീദ്, എൻ.കെ. കുഞ്ഞിമുഹമ്മദ്,നൗഫൽപേരാമ്പ്ര,നൗഷാദ് വെള്ളിയൂർ, പി.പി.ആലിക്കുട്ടി, രാജീവൻ എന്നിവർ സംസാരിച്ചു.