headerlogo
local

വായനാദിനം വേറിട്ട പരിപാടിയാക്കി പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക വേദി 

നഗരസഭ കൗൺസിലർ ആതിര എൻ .പി പരിപാടി ഉദ്ഘാടനം ചെയ്തു.

 വായനാദിനം വേറിട്ട പരിപാടിയാക്കി പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക വേദി 
avatar image

NDR News

19 Jun 2025 06:44 PM

  പയ്യോളി :ഗ്രന്ഥശാല സ്ഥാപക നേതാവും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക വേദി പുസ്തക ചർച്ച കൊണ്ടും, കാവ്യാലാപനം കൊണ്ടും വേറിട്ട ഒന്നാക്കി മാറ്റി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിന്റെ പരിസരത്തുള്ള ഹാളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ ആതിര എൻ .പി ഉദ്ഘാടനം ചെയ്തു.

 ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ പി .എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ആയടത്തിൽ പി.ഗോപാലൻ വായനാദിന കവിതയും, രാരിച്ചൻ കൊഴുക്കല്ലൂർ പുസ്തക അവലോകനവും, എം.പി അബ്ദുറഹിമാൻ വായനയുടെ കാണാപ്പുറങ്ങളെ കുറിച്ചും സംസാരിച്ചു.

   ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ , ബ്ലോക്ക് സെക്രട്ടറിഎ. എം കുഞ്ഞിരാമൻ, സേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ, ഇബ്രാഹിം തിക്കോടി,കെ .പത്മനാഭൻ , വനജ, എ .കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

NDR News
19 Jun 2025 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents