headerlogo
local

വായനയാണ് അതിജീവനത്തിൻ്റെ അടിസ്ഥാനം :കെ.ടി.സൂപ്പി

പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായന വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.

 വായനയാണ് അതിജീവനത്തിൻ്റെ  അടിസ്ഥാനം :കെ.ടി.സൂപ്പി
avatar image

NDR News

19 Jun 2025 07:25 PM

   പേരാമ്പ്ര:  മനുഷ്യൻ്റെ ഭൗതികവും ആത്മീയവുമായ അതിജീവനം വായനയിലൂടെയാണ് സാർത്ഥകമാകുക എന്ന് പ്രശസ്ത കവി കെ.ടി.സൂപ്പി അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായന വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രിൻസിപ്പൽ പ്രൊഫ. എം മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ബെസ്റ്റ് റീഡർ അവാർഡുകൾ റിഫ ഫാത്തിമ സി.കെ, അംന ജാസ്മിൻ, നസീഹസുരയ്യ എന്നിവർ ഏറ്റുവാങ്ങി.

   പി.ടി.ഇബ്രാഹിം, മുഹമ്മദ് ഷംസീർകെ.വി, ഡോ. അഞ്ജു ഹരികുമാർ, അനുഷ അർജ്ജുൻ,പി.കെ. മുസ്തഫ, മുബീന മൂസ, വൃന്ദ എം,എം.പി. കെ. അഹമ്മദ് കുട്ടി, സ്മിത കെ.എച്ച് തുടങ്ങിയവർ സംസാരിച്ചു.

NDR News
19 Jun 2025 07:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents