യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
പേരാമ്പ്രഏരിയാ കമ്മറ്റി അംഗം കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു.

ചാലിക്കര:പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്ന ഇസ്രേയൽ - അമേരിക്കൻ കടന്നാക്രമണങ്ങൾക്കെതിരെ സി പി ഐ എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിക്കരയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
പേരാമ്പ്രഏരിയാ കമ്മറ്റി അംഗം കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എം കെ നളിനി,കെ കെ രാജൻ, പി സുരാജ്,സി ബാലൻ എന്നിവർ സംസാരിച്ചു.