headerlogo
local

പ്രവാസി ലീഗ് കൺവെൻഷനും ആദരിക്കലും സംഘടിപ്പിച്ചു

26ാം തിയ്യതി കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രവാസി ലീഗ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിക്കുകയുണ്ടായി.

 പ്രവാസി ലീഗ് കൺവെൻഷനും ആദരിക്കലും സംഘടിപ്പിച്ചു
avatar image

NDR News

21 Jun 2025 08:07 PM

   ബാലുശ്ശേരി :ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കൺവെൻഷനും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. കെ. റഷീദിനെ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് ഷാളണിയിച്ച് ആദരിച്ചു.

   പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് അബു ഹാജി എക്കാലയുള്ളതിൽ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റടത്ത്, പി.പി. കോയ നാറാത്ത്, റഹീം എടത്തിൽ , അബ്ദുൾ ഹമീദ് അത്തോളി , ഒ.കെ. ഇസ്മയിൽ, മുഹമ്മദലി മാമ്പൊയിൽ, പി.വി. അഷ്റഫ്, മുഹമ്മദ് നടുക്കുനിയിൽ, മുസ്ഥഫ കൊളക്കാട്, മുസ്ഥഫ ആലാട്ട്, കെ.ടി. കെ. റഷീദ്,അഷ്റഫ് കൊവ്വുമ്മൽ എന്നിവർ സംസാരിച്ചു.

  26ാം തിയ്യതി കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രവാസി ലീഗ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിക്കുകയുണ്ടായി.

 

 

 

NDR News
21 Jun 2025 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents