നന്മ കാർഷിക സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലൻ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ : കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ് ,എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.കെ ഷൈമ അധ്യക്ഷത വഹിച്ചു.
ഇ ശ്രീധരൻ , കെ.ടി. കെ. റഷീദ്, എ .രാമകൃഷ്ണൻ, ഇ.അജിത്കുമാർ, ലിജി തേച്ചേരി, എ.സുരേഷ്, ശ്വേത ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി കെ.പി. ശരത് ലാൽ സ്വാഗതവും ട്രഷറർ പി.കെ പ്രമോദ് നന്ദിയും പറഞ്ഞു.

