ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
എക്സൈസ് പ്രിവൻറീവ് ഓഫീസർ റഷീദ് ക്ലാസ് നയിച്ചു.

നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ എട്ടാം തരത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
എക്സൈസ് പ്രിവൻറീവ് ഓഫീസർ റഷീദ് ക്ലാസ് നയിച്ചു. ചടങ്ങിൽ എസ് എം സി ചെയർമാൻ എൻ ഷിബീഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ നിഷിത്ത്, പി ഷീന,പി കെ സന്ധ്യ,എം എം അനീഷ് ,വി സി സാജിദ് ,സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.