headerlogo
local

അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ എന്നിവരെ ആദരിച്ചു

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

 അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ എന്നിവരെ ആദരിച്ചു
avatar image

NDR News

25 Jun 2025 08:36 PM

കൊയിലാണ്ടി: കാൻഫെഡ് യുവജന സമിതിയുടെയും ഗ്രാമിക സോഷ്യൽ മൂവ്മെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായന ദിനാചരണത്തിൻ്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ എന്നിവരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

      ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു, കരുണാകരൻ കടമേരി, വത്സല മങ്കട, സി.കെ. ബാബു, ടി.ടി. രാമചന്ദ്രൻ, മുജീബ് കോമത്ത്, എടത്തിൽ രവി, പി. സുരേന്ദ്രൻ, ശ്രീനി നടുവത്തൂർ, ബിന്ദു കുറ്റിയിൽ കെ.കെ. ദാസൻ എന്നിവർ സംസാരിച്ചു.

NDR News
25 Jun 2025 08:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents