കോട്ടൂരിൽ 2 എം. പ്ലഡ്ജ് ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
എം. ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

പൂനത്ത്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഹ്വാന പ്രകാരം കോട്ടൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 2 എം. പ്ലഡ്ജ് ഇന്ന് രാവിലെ 11 മണിക്ക് ലഹരി വിരുദ്ധ ദിനാചരണവും പ്രതിജ്ഞയും നടന്നു. പൂനത്ത് ഏഴാം വാർഡിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ നേതൃത്വം നൽകി.
വാർഡ് മെമ്പർ ബുഷ്റ മുച്ചുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം ബഷീർ മറയത്തിങ്ങൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആസൂത്രണ സമിതി അംഗം എം.കെ. അബ്ദുസ്സമദ്, ആബിദ കുനിമൽ എന്നിവർ പ്രസംഗിച്ചു.