ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ വേറിട്ട പരിപാടികളുമായി നന്മണ്ട എ യു പി സ്കൂൾ
എക്സൈസ് ചേളന്നൂർ റേഞ്ച് പ്രിവന്റ്റീവ് ഓഫീസർ ദീപേഷ് ഉദ്ഘാടനം ചെയ്തു.

നന്മണ്ട:"SAY NO TO DRUGS - STICK ON TO LIFE " പരിപാടി എക്സൈസ് ചേളന്നൂർ റേഞ്ച് പ്രിവന്റ്റീവ് ഓഫീസർ ദീപേഷ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്ബോധ വൽക്കരണക്ലാസ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത കുട്ടികൾ ലഹരി വിരുദ്ധ വാചകങ്ങളും അവരുടെ ചിന്തകളും കുഞ്ഞു പേപ്പറുകളിൽ എഴുതി സ്കൂളിൽ "THINKING CORNER" ഒരുക്കി. ഒപ്പം തങ്ങളുടെ കൈപ്പത്തിയിൽ വിവിധ നിറങ്ങൾ ചാലിച്ചു പേപ്പറിൽ പ്രിന്റ് ചെയ്തു.
വിവിധ പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി ശിവരാമൻ നന്മണ്ട, രാജൻ എംപി എന്നിവർ സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് പ്രെനിൽ പിടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ടി അനൂപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രവീൺശിവപുരി നന്ദിയും അർപ്പിച്ചു.