ലഹരി വിരുദ്ധ ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ'സ്റ്റിക് ഓൺ ടു ലൈഫ് 'ഉദ്ഘാടനം ചെയ്തു
പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സേ നോ ടു ഡ്രഗ്സ്'സ്റ്റിക് ഓൺ ടു ലൈഫിന്' ലോക ലഹരി വിരുദ്ധ ദിനത്തിൽ തുടക്കം കുറിച്ചു.
കുട്ടികളും, അധ്യാപകരും എഴുതിയ ലഹരിക്കെതിരായ സ്റ്റിക്കുകൾ ബോർഡിൽ പതിപ്പിച്ചു. പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് ബോർഡ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
വി.ടി. ഐശ്വര്യ അധ്യക്ഷത വഹിച്ചു. മൂന്നാം ക്ലാസ് ലീഡർ അമൻ രാഗേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.ടി. ഐശ്വര്യ, അശ്വതി വിശ്വൻ എന്നിവർ പ്രസംഗിച്ചു.