പയ്യോളിയിൽ വീട്ടുമുറ്റത്തൊരു ലഹരി വിരുദ്ധ കൂട്ടായ്മ
ചടങ്ങ് ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

പയ്യോളി:പയ്യോളി മുൻസിപ്പാലിറ്റി ഇരുപത്തിയാറാം വിർഡ്സഭയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കണ്ണങ്കണ്ടി മൊയ്തീന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ റസാക്ക് എ.പി.അധ്യക്ഷത വഹിച്ചു. പയ്യോളി സബ് ഇൻസ്പെക്ടർ സുദർശൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ഇൻസ്പെക്ടർ വിനോദ് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, കവി ഇബ്രാഹിം തിക്കോടി, ടി.പി.നാണു എന്നിവർ സംസാരിച്ചു. കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ എന്നീ മേഖലകളിലെ അംഗങ്ങളുടെ സാന്നിധ്യം പരിപാടി വർണ്ണാഭമാക്കി.