കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് ക്യാമ്പെയ്ന് തുടക്കമായി
സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

മൂടാടി:കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മൂടാടി വീമംഗലം യു.പി. സ്കൂളിൽ വെച്ച്,സംഘടനയിലേക്ക് പുതിയതായി കടന്നു വന്ന സ്കൂളിലെ പ്രധാനാധ്യാപകനായ കെ.മനോജിന് മെമ്പർഷിപ്പ് കൈമാറി സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് നിർവ്വഹിച്ചു.
ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡൻ്റ് ടി.സതീഷ്ബാബു, വിദ്യാഭ്യാസ ജില്ലാ ജോ. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ഉപജില്ലാ സെക്രട്ടറി ടി.കെ.രജിത്ത്, മൂടാടി ബ്രാഞ്ച് പ്രസിഡൻ്റ് കെ.കെ. സ്വാഗത്, ബ്രാഞ്ച് സെക്രട്ടറിഎസ്. അരവിന്ദ്, ബ്രാഞ്ച് ട്രഷറർ ആർ.രാഗേഷ്, എ.എസ്.ഹരിനന്ദ്, എ.എസ്. അവന്തിക എന്നിവർ പ്രസംഗിച്ചു.