ജീവിതമാണ് ലഹരി; ജനകീയ വായനശാല വെള്ളിയൂരിന്റെ ബാലവേദി നാടകം ശ്രദ്ധേയമായി
പ്രകാശൻ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത്

വെള്ളിയൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജനകീയ വായനശാല വെള്ളിയൂർ ബാലവേദി ഒരുക്കിയ ജീവിതമാണ് ലഹരി എന്ന നാടകം ശ്രദ്ധേയമായി. സമൂഹത്തെ ഒന്നടങ്കം കാർന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ ബാലവേദി കൂട്ടുകാരാണ് നാടകമൊരുക്കിയത്. ലഹരി വിപത്തിനെ എങ്ങനെ നേരിടണമെന്നും, ഒരോ കുടുംബങ്ങളിലും ലഹരിയ്ക്കെതിരെ കർശന തീരുമാനങ്ങൾ എടുക്കേണ്ടതിനെ കുറിച്ചും നാടകം പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നു. നാടിന്റെ സമാധാനവും കുടുംബ ഭദ്രതയും തകർക്കപ്പെടുന്ന ലഹരിക്കെതിരെ ജനമനസാക്ഷി ശക്തമായി പ്രതികരിക്കണമെന്നും നാടകം ഓർമ്മപ്പെടുത്തുന്നു.
പ്രകാശൻ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത്. ഇഷ സൈൻ എം.കെ., ആയിഷ ലഹൻ, അയാന ജസ, റഷ മെഹ്‌റിൻ, ഹാമിസ്മുഹമ്മദ്, മെഹർ സൈൻ എന്നിവരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ.