headerlogo
local

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'കുട്ടി തെരഞ്ഞെടുപ്പ് '

ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

 കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'കുട്ടി തെരഞ്ഞെടുപ്പ് '
avatar image

NDR News

30 Jun 2025 08:43 PM

  ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

   കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി സമാപിച്ച ശേഷമാണ് കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

 തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദ്ദേശപത്രിക സമർപ്പി ക്കുന്നത് മുതൽ സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം, തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ , പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാർ, ക്രമസമാധാന പാലനത്തിന് പോലീസുകാർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഏജന്റുമാർ തുടങ്ങി വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ യഥാർത്ഥ തെരഞ്ഞെടുപ്പിന് സമാനമായി രുന്നു.

    പ്രിസൈഡിംഗ് ഓഫീസർ റെന ഫാത്തിമയുടെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാരും, മുഹമ്മദ് സൈനിൻ്റെ നേതൃത്വത്തിലുള്ള ക്രമസമാധാനപാലകരും, തന്മയ് കാർത്തിക്കിൻ്റെ നേതൃത്വത്തിലുളള ഏജന്റുമാരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിയെ 21 വോട്ടുകൾക്ക് പരാജയപ്പെടുത്തി എം.കെ വേദ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.സി.കെ.റ യ്ഹാനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.

   പ്രത്യേക അസംബ്ലിയിൽ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്കൂൾ ലീഡർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

NDR News
30 Jun 2025 08:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents