ഗിരീഷ് പുത്തഞ്ചേരി റോഡ് നവീകരണ പ്രവൃത്തിയിൽ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് ധർണ്ണ
ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ധർണ ഉദ്ഘാടനം ചെയ്തു

പുത്തഞ്ചേരി: കൂമുള്ളി - പുത്തഞ്ചേരി - ഒള്ളൂർ റോഡ് നിർമ്മാണത്തിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ളിയേരി മണ്ഡലം പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തഞ്ചേരിയിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ധർണ ഉദ്ഘാടനം ചെയ്തു. രാജൻ കക്കാട് അധ്യക്ഷത വഹിച്ചു.
എടാടത്ത് രാഘവൻ, മണ്ഡലം പ്രസിഡന്റ് കെ. കെ സുരേഷ്, കൃഷ്ണൻ കൂവിൽ, സതീഷ് കന്നൂർ, ഹരിദാസൻ.ടി, അനീഷ് എം.സി, സുധിൻ സുരേഷ്, ഷെമീം പുളിക്കൂൽ, രാജൻ എടക്കുടി, നാസ് മാമ്പൊയിൽ, സുജാത നമ്പൂതിരി, സജീവൻ പി.കെ. തുടങ്ങിയ നേതാക്കൾ സംസാരിച്ചു. പി. കെ സുരേന്ദ്രൻ സ്വാഗതവും, ബാബു. സി നന്ദിയും രേഖപ്പെടുത്തി.