കൊഴുക്കല്ലൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ വനിതാ വിംഗ് അനുമോദിച്ചു
കമ്മിറ്റി ചെയർമാൻ വി. സുനിൽ മൊമന്റോ നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കൊഴുക്കല്ലൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ വനിതാ വിംഗ് എസ്.എസ്.എൽ.സി, പ്ലസ്ടു മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി. സുനിൽ മൊമന്റോ നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹാജറ നാസർ അദ്ധ്യക്ഷയായി. ലിപി ഷാജി സ്വാഗതവും, സഫീറ എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. ശ്രീജിത്ത് കൊക്കറണിയിൽ, ഷാജി വി.പി. എന്നിവർ സംസാരിച്ചു.