ഡോക്ടേഴ്സ് ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ'ആർദ്രം' മാഗസിൻ പ്രകാശനം ചെയ്തു
ഡോ. വി.എസ്.വിധു സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് മാഗസിൻ കൈമാറി പ്രകാശനം ചെയ്തു.

ചിങ്ങപുരം:ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം,വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച 'ആർദ്രം'മാഗസിൻ പുറത്തിറക്കി.
ഡോ. വി.എസ്.വിധു സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് മാഗസിൻ കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് ഡോക്ടറുമായി കുട്ടികൾ സംവദിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ,സ്കൂൾ ഡെപ്യൂട്ടി ലീഡർസി.കെ.റയ്ഹാൻ, മുഹമ്മദ് നഹ്യാൻ,അശ്വതി വിശ്വൻ, എ.കെ. സൗമ്യ എന്നിവർ പ്രസംഗിച്ചു.