നാഷണൽ അച്ചീവ്മെന്റ് സർവേയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; പൂനത്ത് സ്കൂൾ ആഘോഷത്തിന്റെ നിറവിൽ
കഴിഞ്ഞവർഷം നടന്ന പരീക്ഷയിൽ കേരളത്തെ പ്രതിനിധീകരിച്ച് യുപി സ്കൂളുകളിൽ തെരഞ്ഞെടുക്ക പ്പെട്ട ഒരു സ്കൂൾ ആയിരുന്നു ഈ വിദ്യാലയം.

പൂനത്ത്:രാജ്യത്തുടനീളം എല്ലാ സ്കൂളുകളിലും നടന്ന വിദ്യാഭ്യാസ നിലവാര പരിശോധനയിൽ (NAS പരീക്ഷ) യുപി വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബ് ആണ് ഒന്നാം സ്ഥാനത്ത്.എൽ പി വിഭാഗത്തിൽ പഞ്ചാബിന്റെയും ഹിമാചൽ പ്രദേശത്തിന്റെയും താഴെ മൂന്നാണ് കേരളത്തിന്റെ റാങ്ക്.
യുപി വിഭാഗത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ ആണ് പൂനത്ത് നെല്ലിശ്ശേരി സ്കൂൾ. കഴിഞ്ഞവർഷം നടന്ന പരീക്ഷയിൽ കേരളത്തെ പ്രതിനിധീകരിച്ച് യുപി സ്കൂളുകളിൽ തെരഞ്ഞെടുക്ക പ്പെട്ട ഒരു സ്കൂൾ ആയിരുന്നു ഈ വിദ്യാലയം.
കേരളത്തെ ഒന്നാം റാങ്കിൽ എത്തിച്ച വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ബഷീർ അധ്യക്ഷനായി. പി. മുനീർ , നിയാസ് കെ പി അൻവർ, നജ്മ, അർഷാദ് അബ്ദുള്ള, അനുപമ, ബിനുമോൾ എന്നിവർ സംസാരിച്ചു.