ജി.എച്ച്.എസ്.എസ് കായണ്ണയിൽ ബഷീർ ദിനം ആചരിച്ചു
സ്കൂൾ ഹെഡ്മാസ്റ്റർ ഭാസ്ക്കരൻ.എം അനുസ്മരണ പ്രഭാഷണം നടത്തി.

കായണ്ണ : മലയാള സാഹിത്യ ലോകത്തെ എക്കാലത്തെയും മഹാപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനത്തോടനു ബന്ധിച്ച് 'ഇമ്മിണിബല്യ സുൽത്താൻ 'എന്ന പേരിൽ അനുസ്മരണ പരിപാടികൾ നടന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ ഭാസ്ക്കരൻ.എം അനുസ്മരണ പ്രഭാഷണം നടത്തി.സാധാരണ മനുഷ്യരുടെ സാഹിത്യകാരനായ ബഷീറിൻ്റെ കൃതികൾ കാലാതീത മായിത്തീർന്നവയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.ജൂൺ 19 വായനദിനം മുതൽ സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ നടന്നുവരികയാണ്.
സാഹിത്യ ക്വിസ്,ഉപന്യാസ രചന,പോസ്റ്റർ രചന, വായനാനുഭവം പങ്ക് വെക്കൽ, ബഷീർ കാരിക്കേച്ചർ, ആസ്വാദനക്കുറിപ്പ്,പുസ്തക പ്രദർശനം,ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി ജൂലായ് 20 വരെ നീണ്ടു നിൽക്കുന്നതാണ് പരിപാടികൾ. വിദ്യാരംഗം-മലയാള വേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ സി ബി അലക്സ് അദ്ധ്യക്ഷത വഹിച്ചു.സംസ്കൃത ഭാഷാദ്ധ്യാപിക സജിത കെ.വി ബഷീർ കൃതികൾ പരിചയപ്പെടുത്തി.
വിദ്യാർത്ഥി പ്രതിനിധികളായ അഷ്മിയ ബാബു, മുഹമ്മദ് ജുനൈദ് എന്നിവർ ചേർന്ന് 'തൂലിക2K25'കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ വേനലവധി ക്കാല അനുഭവങ്ങളെ ഉൾക്കൊള്ളിച്ചാണ് മാഗസിൻ തയ്യാറാക്കിയത്. ചടങ്ങിൽ അബ്ദുൾ ഗനി സ്വാഗതവും ബിന്ദു.വി എം നന്ദിയും രേഖപ്പെടുത്തി.