ബഷീറിൻ്റെ കഥാലോകം സാഹിത്യ സല്ലാപത്തിൽ പുനർവായന
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാലോകം ചർച്ച ചെയ്ത് പേരാമ്പ്രയിൽ അധ്യാപകരും വിദ്യാർത്ഥികളും. കൃതികളും കഥാപാത്രങ്ങളും ബഷീറിയൻ ദർശനങ്ങളും സഹിത്യ സല്ലാപത്തിൽ വിഷയമായി.
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ ഡോ: കെ.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, ജില്ലാ പ്രതിനിധി ബി.ബി.ബിനീഷ് ബി.ആർ.സി.ട്രയിനർ ടി.കെ. നൗഷാദ്, ജി.എസ്.സുജിന എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി കളായ മാളവിക മോഹൻ, മിത്ര കിനാത്തിൽ സാഹിത്യ സല്ലാപം നടത്തി.ഉപജില്ലയിലെ സ്കൂളിൽ നിന്ന് അധ്യാപരും വിദ്യാർത്ഥികളും പങ്കെടുത്തു.