വന മഹോത്‌സവം നടത്തി
കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ പി. സൂരജ് തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

വാകയാട്: വാകയാട് സെക്കണ്ടറി സ്കൂളിൽ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി ചേർന്ന് വന മഹോത്‌സവം നടത്തി. കേരള വനം വന്യജീവി വകുപ്പ് ജൂലൈ ഒന്നു മുതൽ ഏഴു വരെ വന മഹോത്സവ വാരം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ ആഘോഷം കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ പി. സൂരജ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ - വനം വകുപ്പ് ഉദ്യോഗസ്ഥരായ പ്രഭാകരൻ, എൻ.കെ ഇബ്രായി, ബീരാൻ കുട്ടി, ഫോറസ്ടി ക്ലബ് കൺവീനർ ടി ആർ ഗിരീഷ്, നിസാർ ചേലേരി, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.