വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.

വടകര :വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.
റോഡുകളിലെ കുഴികൾ നിറഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു.
ആർഡിഒയുമായുള്ള ചർച്ചയിൽ റോഡ് അറ്റകുറ്റപ്പണികൾക്ക് കൃത്യമായ സമയക്രമം ഉറപ്പാക്കാൻ കഴിയാത്തതാണ് പണിമുടക്കിന് കാരണമായത്. ഈ പണിമുടക്ക് വടകരയിലെ യാത്രക്കാർക്ക് ഗണ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും.