headerlogo
local

ആവള മഹാത്മ കൾച്ചറൽ ട്രസ്റ്റ് എൻ.എൻ. നല്ലൂരിനെ അനുസ്മരിച്ചു

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ മുനീർ എരവത്ത്‌ ഉദ്ഘാടനം ചെയ്തു

 ആവള മഹാത്മ കൾച്ചറൽ ട്രസ്റ്റ് എൻ.എൻ. നല്ലൂരിനെ അനുസ്മരിച്ചു
avatar image

NDR News

05 Jul 2025 02:50 PM

ആവള: ആവള മഹാത്മ കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൻ.എൻ. നല്ലൂർ അനുസ്മരണവും പാലിയേറ്റീവ് ഉപകാരണങ്ങളുടെ ഏറ്റുവാങ്ങലും നടന്നു. ഗ്രന്ഥ ശാല സംഘം പ്രവർത്തകൻ, കാൻഫെഡ്, അദ്ധ്യാപക യൂണിയൻ നേതാവ് തുടങ്ങിയ നിലകളിൽ സംസ്ഥാന തലത്തിൽ അറിയപ്പെട്ടിരുന്ന എൻ.എൻ. നല്ലൂരിന്റെ ഒന്നാം ചരമ വാർഷിക ദിനചാരണം ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ മുനീർ എരവത്ത്‌ ഉദ്ഘാടനം ചെയ്തു. 

      പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആദില നിബ്റാസ് മഹാത്മാക്കു വേണ്ടി അദ്ദേഹത്തിന്റെ കുടുംബം നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. മഹാത്മ ചെയർമാൻ വിജയൻ അവള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ്‌ സെക്രട്ടറി അഷറഫ് ചിറക്കര സ്വാഗതവും ഷാഫി എടത്തിൽ നന്ദിയും പറഞ്ഞു.

      എ.കെ. ഉമ്മർ, എം.എം. രഘുനാഥ്‌, എ. ബാലകൃഷ്ണൻ, വി.കെ. നാരായണൻ, ടി.പി. നാരായണൻ ഒലിപ്പിൽ മമ്മു, ബിനീഷ് ബി.ബി.കെ. അപ്പുക്കുട്ടി, രജീഷ് ടി.കെ., കോയിലോത്ത്‌ ശ്രീധരൻ, സ്മിത ജി., പി.പി. ഗോപാലൻ, വി. ദാമോദരൻ, ശ്രീനി പെരിഞ്ചേരി താഴെ എന്നിവർ സംസാരിച്ചു. 

NDR News
05 Jul 2025 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents