ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കുരുടിമുക്കിൽ കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പ്രതിഷേധ യോഗത്തിൽ അരിക്കുളം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷം വഹിച്ചു.

അരിക്കുളം:കേരളത്തിലെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കിയ ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് അരിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുരുടി വീട് മുക്കിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ അരിക്കുളം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷം വഹിച്ചു. സി രാമദാസ്, കെ അഷ്റഫ്, ഹാഷിം കാവിൽ, ഒ.കെ ചന്ദ്രൻ, യൂസഫ് കുറ്റിക്കണ്ടി, മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് ശ്രീധരൻ കണ്ണമ്പത്ത്, കെ ശ്രീകുമാർ,പി.എം രാധ,ടിടി ശങ്കരൻ നായർ, അനിൽകുമാർ അരിക്കുളം,പി.കെ -കെ ബാബുജലീൽ,കെ.എം എ രാജിവൻ,കെ.പി. പത്മനാഭൻ പുതിയെടത്ത്, സി മോഹൻദാസ്, മനോജ് എളമ്പിലാട്ട്, ദാമു നായർ, എൻ.വി അഷ്റഫ്, ടി.കെ സന്തോഷ് എന്നിവർ നേതൃത്വം നൽകി.