കൂത്താളിയിൽ തൊഴിൽ ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു
തൊഴിലാളി വിദ്യാഭ്യാസ ബോർഡ് റീജിണൽ ഡയറക്ടർ സുമേഷ് കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു

കൂത്താളി: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തിൽ തൊഴിൽ ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു. കൂത്താളിയിൽ വെച്ച് നടത്തിയ ചടങ്ങിൽ തൊഴിലാളി വിദ്യാഭ്യാസ ബോർഡ് റീജിണൽ ഡയറക്ടർ സുമേഷ് കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.വി. സുനി, രാജൻ കൂത്താളി, സബിത കൂത്താളി എന്നിവർ പ്രസംഗിച്ചു.
ഇശ്രാം, ആബ, വിശ്വകർമ്മ, എൻ.സി.എസ്. എന്നീ കാർഡുകൾ സൗജന്യമായി എല്ലാ കേന്ദ്രങ്ങളിലും വെച്ച് വിതരണം ചെയ്യുമെന്ന് പരിപാടിയിൽ അറിയിച്ചു. വിവരങ്ങൾക്കായി ഫോൺ 79079873987.