ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മഹ്റൂഫിന് മുസ്ലീം ലീഗ് സ്വീകരണം നൽകി
ബഷീർ മറയത്തിങ്ങൽ ഉപഹാരം നൽകി.

പൂനത്ത്: ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ നേടിയ മഹ്റൂഫ് അത്തോളിക്ക് പൊട്ടങ്ങൾ ശാഖ മുസ്ലീം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
ബഷീർ മറയത്തിങ്ങൽ ഉപഹാരം നൽകി.അൻസൽ എംകെ.അധ്യക്ഷത വഹിച്ചു.സക്കീർ സി കെ,റഫീഖ് ആപാഞ്ചേരി,അഷ്റഫ് സിപി, മൊയ്തിക്കുട്ടി ഇകെ,കാദർ പുതുക്കിടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.