കെ.എം. സജിനെ ഫ്രണ്ട്സ് കലാസാംസ്കാരിക വേദി അനുമോദിച്ചു
ഡോ: ഫാത്തിമ ഹിബ മക്കാട്ട് ഉപഹാരം നൽകി

നടുവണ്ണൂർ: രക്തദാന പ്രവർത്തനത്തോടൊപ്പം രക്തമൂലകോശവും ദാനം ചെയ്ത് കുഞ്ഞു ജീവൻ രക്ഷിച്ച് നാടിൻ്റെ അഭിമാനമായ കെ.എം. സജിന് ഫ്രണ്ട്സ് കലാസാംസ്കാരിക വേദി ആൻ്റ് വിശ്വൻ മന്ദങ്കാവ് സ്മാരക ലൈബ്രറി മന്ദങ്കാവ് അനുമോദിച്ചു. ഡോ: ഫാത്തിമ ഹിബ മക്കാട്ട് ഉപഹാരം നൽകി.
മക്കാട്ട് കുഞ്ഞായിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നൽകിയ പത്രം മക്കാട്ട് ഹനീഫയിൽ നിന്ന് സെക്രട്ടറി പ്രകാശൻ വി.പി. ഏറ്റുവാങ്ങി. പ്രസിഡൻ്റ് വി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വി.പി. റിബിൻ സ്വാഗതവും യു.കെ. ബബീഷ് നന്ദിയും പറഞ്ഞു.